ഷോളയൂര്‍:സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ക്ഷയരോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ ആവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തുന്ന ‘നിക്ഷയ് മിത്ര’ പദ്ധതി ക്ക് കരുത്തേകി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കായി പഞ്ചായത്ത് അനുവദിച്ച പോഷകാഹാര കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര നിര്‍വ ഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സഞ്ജീവ് കുമാറിന് കിറ്റ് കൈമാറിയാണ് പദ്ധതി ക്ക് തുടക്കം കുറിച്ചത്.
പഞ്ചായത്തിനെ പൂര്‍ണ്ണമായും ക്ഷയരോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപുല മായ കാംപെയിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഇതി ന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ തോറും സന്ദര്‍ശനം നടത്തി പരിശോ ധനകള്‍ ഉറപ്പാക്കും.രോഗം മൂലമുള്ള മരണം ഇല്ലാതാക്കുക, എല്ലാവര്ക്കും സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കുക എന്നിവയാണ് കാംപെയിന്റെ പ്രധാന ലക്ഷ്യ ങ്ങള്.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം രുക്ക ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മെഡി ക്കല്‍ ഓഫിസര്‍ ഡോ.സഞ്ജീവ് കുമാര്‍ അധ്യക്ഷനായി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. എസ്. കാളിസ്വാമി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഖില്‍ ജോയ് എന്നിവര്‍ സംസാ രിച്ചു. ആശാവര്‍ക്കര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, എം.എല്‍.എസ്.പിമാര്‍, ക്ഷയരോഗത്തിന് ചികിത്സതേടുന്നവര്‍ എന്നിവര്‍ പങ്കെടുത്തു.
