കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മങ്കടമലയില് തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് വനമേഖലയിലുണ്ടായ തീ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.ശക്തമായ കാറ്റുവീശിയതോടെ തീപടരുകയും ചെയ്തു. വനപാലകരും വാച്ചര്‍മാരും സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു.
