മണ്ണാര്‍ക്കാട്: റോഡിനുകുറുകെ താഴ്ന്നുകിടന്നിരുന്ന കേബിള്‍ കഴുത്തില്‍കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു. കരിമ്പുഴ സ്വദേശി കളകണ്ടന് ഹംസ (49)യ്ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ചായി രുന്നു സംഭവം. പൊമ്പ്രയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ഹംസ. ഇതിനിടെ റോഡിന് കുറുകെ താഴ്ന്നുകിടന്ന കേബിള്‍വയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കഴുത്തിന് ചുറ്റും മുറിവേറ്റു. ബൈക്ക് നിയന്ത്രണം വിട്ട് മറി ഞ്ഞതിനെ തുടര്‍ന്ന് കാലിന് പൊട്ടലേല്‍ക്കുകയും ചെയ്തു. നാട്ടുകാരെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. ഉടന്‍ തന്നെ മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
