കാരാകുര്‍ശ്ശി:കാര്‍ഷികഗ്രാമമായ കാരാകുര്‍ശ്ശി പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.അടുത്ത ദിവസം മുതല്‍ ഇതിനുള്ള നടപടികള്‍ ആരം ഭിക്കുമെന്നും 12 അംഗ അംഗീകൃത ഷൂട്ടര്‍മാരുടെ പാനല്‍ തയാറാക്കിയതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് അറിയിച്ചു.
കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിനുള്ള നിയമപരമായ നടപടികളെല്ലാം പൂര്‍ത്തി യാക്കിയിട്ടുണ്ട്.എല്ലാ വാര്‍ഡുകളിലും കാട്ടുപന്നികളെ തുരത്തുന്നതിനുള്ള പരിശോ ധനയും വെടിവെച്ചുകൊല്ലുന്ന ദൗത്യവും നടക്കും. ഈ സാഹചര്യങ്ങളില്‍ പൊതുജന ങ്ങള് ജാഗ്രതപാലിക്കണം.ഒരുമാസക്കാലം ഇത് നീണ്ടുനില്‍ക്കും.കാട്ടുപന്നിശല്ല്യത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതി ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.
പഞ്ചായത്തിന്റെ മിക്കപ്രദേശങ്ങളിലും കാട്ടുപന്നിശല്ല്യമുണ്ട്.കാരാകുര്‍ശ്ശി, വാഴേ മ്പുറം,പള്ളിക്കുറുപ്പ്, പുല്ലിശ്ശേരി, കിളിരാനി, വലിയട്ട തുടങ്ങിയ ഭാഗങ്ങളില്‍ രൂക്ഷ മാണ്.പൊന്തക്കാടുകള്‍ താവളമാക്കുന്ന പന്നിക്കൂട്ടം വാഹനയാത്രക്കാര്‍ക്കും കാല് നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുമാണ്. കൃഷിയിടങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നതും പതിവാണ്. നെല്ല്, കമുക്, വാഴ, ചേന, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകള്‍ കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു
.പുതിയ ഭരണസമിതിയുടെ ആദ്യയോഗത്തില്‍ തന്നെ പന്നശല്യത്തിന് പരിഹാരം കാണാന്‍ തീരുമാനമെടുത്തിരുന്നു.ഇതിനാവശ്യമായ തുക പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുക.കൂടാതെ,കാട്ടുപന്നികള്‍ക്ക് തമ്പടിക്കാന്‍ പാക ത്തില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ വളര്ന്നുനില്ക്കുന്ന പൊന്തക്കാടുകള്‍ വെട്ടിമാറ്റാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കാനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
