തച്ചമ്പാറ:മാച്ചാംതോട്, ചെന്തണ്ടില്‍ ജനവാസമേഖലയിലിറങ്ങിയ വന്യമൃഗം വീടിനു പിന്നിലെ പറമ്പില്‍ കെട്ടിയിട്ടിരുന്ന കാളക്കുട്ടിയെ കൊന്നുതിന്നു.ഈറ്റത്തോട്ടില്‍ റെജി സെബാസ്റ്റിയന്റെ എട്ടുമാസം പ്രായമായ കാളക്കുട്ടിയെയാണ് വന്യമൃഗം കൊന്നത്.പകുതി ഭക്ഷിച്ചനിലയിലായിരുന്നു ജഡം.വളര്‍ത്തുമൃഗത്തെ ആക്രമിച്ചത് പുലിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.വിവരമറിയിച്ചപ്രകാരം പാലക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലക രെത്തി പരിശോധന നടത്തി.പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു. കെ. ശാന്തകുമാരി എം.എല്‍.എ.,ജില്ലാ പഞ്ചായത്ത് അംഗം ബീനജോയ്, തച്ചമ്പാറ പഞ്ചാ യത്ത് പ്രസിഡന്റ് മേരി ജോസഫ്, കെ.എഫ്.ഡി.സി. ചെയര്‍പേഴ്സണ്‍ റസാഖ് മൗലവി, വാര്‍ഡ് മെമ്പര്‍ പ്രകാശ് തോമസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പുലിശല്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.ജനങ്ങളുടെ ആവശ്യപ്രകാരം വൈകിട്ടോ ടെ വനംവകുപ്പ് കൂടുസ്ഥാപിച്ചു.നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി കമ്മിറ്റി യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.നിലമ്പൂരില്‍ നിന്നു മെത്തിച്ച കൂട് ചെന്തണ്ട് ഭാഗത്താണ് സ്ഥാപിച്ചിട്ടുള്ളത്.ഒന്നരമാസത്തോളമായി പ്രദേശ ത്ത് പുലിയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.പലരും പുലിയെ കണ്ടിട്ടുള്ളതായും പറയുന്നു.പുലിഭീതിയില്‍ ടാപ്പിങ് തൊഴിലാളികള്‍ ഉള്‍പ്പടെ പ്രതി സന്ധിയിലാണ്.റബര്‍തോട്ടങ്ങള്‍ നിരവധിയുള്ള ഈപ്രദേശം, വാക്കോടന്മലയുടെ മറ്റൊരുവശമാണ്.ഒരുമാസം മുന്‍പ് വാക്കോടന്‍ ഭാഗത്ത് നിന്നും ഒരു പുലിയെ വനം വകുപ്പ് കൂടുവെച്ച് പിടികൂടുകയും പിന്നീട് ശിരുവാണിയിലെ കേരളാമേട് ഭാഗത്ത് ഉള്‍വനത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
