കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത്‌കെയര്‍ പ്രവര്‍ത്തന ത്തിന്റെ ഭാഗമായികുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേത്വതത്തില്‍ വഴിയാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണ പൊതി വിതരണം ചെയ്തു. കുമരംപുത്തൂര്‍ മേലേചുങ്കത്ത് വെച്ച് ദേശിയപാതയിലൂടെ കടന്ന് പോക്കുന്ന വാഹനങ്ങളിലെ വിവിധ യാത്രക്കാര്‍, ചരക്ക് ലോറി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് 100 ല്‍പരം ഭക്ഷണ പൊതിയാണ് വിതരണം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്തിന്റെ ആധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹംസ, തോമസ് മാസ്റ്റര്‍ ,രാമചന്ദ്രന്‍ മാസ്റ്റര്‍ പി.കെ സൂര്യകമാര്‍, ബിജു മല യില്‍ നാസര്‍ കുളപ്പാടം, സിദ്ദിഖ് കുളപ്പാടം, ഫൈസല്‍ കഷായപ്പടി, ഉബൈദ് ,ഷെഫിക്ക്, ജയമോഹന്‍, ഫൈസല്‍ കൊന്നപ്പടി, അസീര്‍വറോടന്‍, ഷനൂബ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!