കരിമ്പ: അതിജീവനത്തിന്റെ വഴിയൊരുക്കാന്‍ നെല്ലറയുടെ യുവത കൃഷിയിടങ്ങളിലേക്ക്. ഡി വൈ എഫ് ഐ സംഘടിപ്പി ക്കുന്ന വിത്തും കൈകോട്ടും പദ്ധതിയുടെ ഭാഗമായി വിത്ത് ശേഖരണത്തിന്റെ കരിമ്പ മേഖലാ തല ഉദ്ഘാടനം കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി സ പി.ജി വത്സനില്‍ നിന്നും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ.സി റിയാസുദ്ധീനും, മേഖലാ സെക്രട്ടി ഷെമീറും ചേര്‍ന്ന് ഏറ്റു വാങ്ങി നിര്‍വ്വഹിച്ചു. കര്‍ഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് രാമചന്ദ്രന്, മേഖലാ പ്രസിഡണ്ട് മനേഷ് മോഹന്‍ദാസ്, ട്രഷറര്‍ ഉമ്മര്‍ ഫര്സീന്, അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.