മണ്ണാര്‍ക്കാട്: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ വരവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസില്‍ എം എല്‍ എ എന്‍.ഷംസുദീന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ ന്നു. തിരിച്ചെത്തുന്നവരെ ക്വാറന്റെയ്ന്‍ ചെയ്യാനുള്ള കേന്ദ്രങ്ങള്‍, അവയുടെ ചുമതലകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വൊളണ്ടിയര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഭക്ഷണ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. യോഗത്തിലെ സുപ്ര ധാന തീരുമാനങ്ങളും നിര്‍ദേശങ്ങളും എംഎല്‍എ വിശദീകരി ച്ചു.ആവശ്യത്തിനനുസരിച്ചാണ് ക്വാറന്റെയ്ന്‍ കേന്ദ്രങ്ങള്‍ ക്രമ പ്പെടുത്തിയിരിക്കുന്നത്.മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്ര ങ്ങളുള്ളത് മണ്ണാര്‍ക്കാട് നഗരസഭയിലാണ്.
അലനല്ലൂര്‍ പഞ്ചായത്തില്‍ ഖുറാന്‍ സ്റ്റഡീസ് സെന്റര്‍, കോട്ടോപ്പാടം പഞ്ചായത്തില്‍ ആര്യമ്പാവിലെ കെഡിടിസി കേന്ദ്രം, കുമരം പുത്തൂര്‍ പഞ്ചായത്തില്‍ എംഇഎസ് കോളജിന്റെ രണ്ട് ഹോസ്റ്റലു കള്‍ എന്നിവയാണ് കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. മണ്ണാര്‍ക്കാട് നഗരസഭയ്ക്കും തെങ്കര പഞ്ചായത്തിനുമായി ടൗണിനു സമീപ ത്തുതന്നെ പത്തോളം കേന്ദ്രങ്ങളാണ് താമസ സ്ഥലമായി തെര ഞ്ഞെടുത്തിട്ടുള്ളത്. നിലവില്‍ ക്വാറന്റെയ്ന്‍ കേന്ദ്രമായ കോടതി പ്പടിയിലെ എംറാള്‍ഡ് റീജന്‍സിയില്‍ 50 പേരെ ഉള്‍കൊള്ളാനാകും. ചിലമ്പുകാടന്‍-18, കെപിഎം റെസിഡന്‍സി-12, ഫായിദ ടവര്‍-14, റിറ്റ്സി മലബാര്‍-എട്ട്, കെപിഎം-4, ബിഎം പാരഡൈസ്-3 റൂമുകളും ഒഴിവുണ്ട്. ഹില്‍വ്യൂ ടവറില്‍ 14പേരെ താമസിപ്പിക്കാനാകും. മണലടി ആയുര്‍വേദ ആശുപത്രി എന്നിവയും ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളാക്കും. ആവശ്യംവരുന്ന മുറയ്ക്ക് നാച്ചുറല്‍ ലൈഫ് ഹോസ്പിറ്റല്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളും ഉപയോഗപ്രദമാക്കാന്‍ കണ്ടെത്തിയിട്ടുണ്ട്.
ആദ്യമെത്തിയവരുടെ ക്വാറന്റെയ്ന്‍ കാലാവധി തീരുന്നതി നനുസരിച്ച് അതത് കേന്ദ്രങ്ങളില്‍തന്നെ മറ്റുള്ളവരെ പ്രവേശി പ്പിക്കും. ഇക്കാര്യങ്ങളില്‍ അതത് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി ജാഗ്രതപാലിക്കണം. വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും വേണം. കൂടാതെ അവര്‍ക്കുള്ള ഭക്ഷണവിതരണത്തിനും സൗക ര്യങ്ങളേര്‍പ്പെടുത്തും. വീടുകള്‍ക്ക് സമീപത്ത് ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളുള്ളവര്‍ക്ക് ഭക്ഷണം വീടുകളില്‍ നിന്ന് എത്തിക്കു ന്നതിനുള്ള കാര്യങ്ങളും പരിഗണനയിലാണ്. ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ ശുചീകരണതൊഴിലാളികളുടെ എണ്ണം കൂട്ടേ ണ്ടിവരുമെന്ന് എംഎല്‍ എ അറിയിച്ചു. ഇതിനായി സന്നദ്ധ സംഘടനകള്‍, യുവജനസംഘടനകള്‍ എന്നിവരുള്‍പ്പെടുന്ന വൊളണ്ടിയേഴ്സിനെ തെരഞ്ഞെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കും. സര്‍ക്കാര്‍ ഫണ്ടുകളിലാണ് പ്രവര്‍ത്തനമെങ്കിലും സുഗമമായ നടത്തിപ്പിന് ഫണ്ട് കണ്ടെത്താനുള്ള വഴികളുമുണ്ട്. അതിലൊന്ന് എംഎല്‍എമാരുടെ വികസന ഫണ്ടില്‍നിന്ന് അഞ്ചുലക്ഷംരൂപ വീതം ഇത്തരം സേവനകാര്യങ്ങളിലേക്ക് വിനിയോഗിക്കുക എന്നതാണ്. ഇതിന് സര്‍ക്കാരിന്റെ അനുമതിവേണ്ടതുണ്ട്. ഇതിനാല്‍ ഇത്തരമൊരു ആശയം മന്ത്രിമാരുടെ മുന്നില്‍ ഉടനെതന്നെ അവതരിപ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.