അഗളി: ലഹരിക്കെതിരായ പോരാട്ടത്തില്‍ കുട്ടികളറെ ‘ഹീറോ’കളായി മാറ്റുകയെന്ന സന്ദേശത്തോടെ തമ്പ്, വിശ്വശാന്തി ഫൗണ്ടേഷന്, ഇ.വൈ. എന്നിവരുടെ സംയുക്താഭി മുഖ്യത്തില്‍ അഗളി ഗവ. ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധ വല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജാക്കിര്‍ മുഹമ്മദ്, എസ്.എം.സി. ചെയര്മാന് അനില്‍കുമാര്‍, അധ്യാപിക ഷെമി മോള്, മനീഷ് ശ്രീകാര്യം, കെ.എ രാമു, ബിനില്‍കുമാര്‍ തറയില്‍, ഡോണ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസാദ് മാണിക്ക് ക്ലാസെടുത്തു. ലഹരിവിപത്തി നെതിരെ കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ ‘ബി എ ഹീറോ എന്ന പേരിലാണ് കാംപെയിന് നടത്തുന്നത്.
