മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സില്‍വര്‍ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. സമാപന സമ്മേളനവും സില്‍വര്‍ ജൂബിലി ബ്ലോക്കി ന്റെ ഉദ്ഘാടനവും രണ്ട് സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനവും എം.ഇ.എസ്. സം സ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ നിര്‍വഹിച്ചു. സ്കൂള്‍ വാര്‍ഷികം വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാഗസിന് കവര്‍പേജ് പ്രകാശനം എന്‍. ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു.
സിനിമാതാരം ഉണ്ണിരാജ ചെറുവത്തൂര്‍ വിശിഷ്ടാതിഥിയായി. സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുള്ള അധ്യക്ഷനായി.വിരമിക്കുന്ന പ്രധാന അധ്യാപിക കെ.ആയിഷാബി, ഹയര്‍ സെക്കന്‍ഡറി അധ്യാപകന് അഗസ്റ്റിന് ജോസഫ്, സീനിയര്‍ ഓഫിസ് ക്ലര്‍ക്ക് വൈ.നസീര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍, എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാന്, സംസ്ഥാന സ്കൂള്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വി.യു ഹംസകോയ, ജില്ലാ പ്രസിഡന്റ് സി.യു മുജീബ്, ജില്ലാ സെക്രട്ടറി സായിദ് താജുദീന്, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ്, ട്രഷറര്‍ അബ്ദു കീടത്ത്, നഗരസഭാ കൗണ്‍സിലര്‍മാര്‍, മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സ്കൂള്‍ മേളകളിലെ വിജയികളുടെ കലാപ്രകടനവുമുണ്ടായി. വൈവിധ്യ മായ 25ഇന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയാണ് സ്കൂള്‍ സില്‍വര്‍ജൂബിലി ആഘോഷിച്ചത്.
