കോട്ടോപ്പാടം: വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ തടഞ്ഞുവെച്ച സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ അടിയന്തരമായി തിരി ച്ചുനല്കണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ക്ഷാമബത്ത, വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട കുടിശ്ശികകള്‍, വര്‍ധനവുകള്‍, സ്ഥാനക്കയറ്റ ആനുകൂല്യങ്ങള്‍ എന്നിവ അന്യായമായി തടഞ്ഞുവെ ച്ചിരിക്കുയാെണന്ന് കെ.എച്ച്.എസ്.ടി.യു. ആരോപിച്ചു. ഇതില്‍ സര്‍ക്കാരിന്റെ അടിയ ന്തര ഇടപെടല്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ജലീല്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു ആലായന്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ മുഖ്യാതിഥിയായി.കെ. എച്ച്.എസ്.ടി യു സംസ്ഥാന വൈസ് പ്രസി ഡന്റ് ഒ. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ.എം.പി ഷാഹുല്‍ ഹമീദ് പ്രമേയ പ്രഭാഷണം നടത്തി.എസ്.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. നാസര്‍ കൊമ്പത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, കെ.എ.ടി.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം. മുഹമ്മദാലി മിഷ്കാത്തി, കെ.എസ്.പി.എല്‍. ജില്ലാ കണ്‍വീനര്‍ ഹമീദ് കൊമ്പത്ത്, പി.അബ്ദുല്‍ സലീം, എം.പി സാദിഖ്, സി.സൈത ലവി, പി.മുഹമ്മദ് അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
കൗണ്‍സില്‍ മീറ്റും സാംസ്കാരിക സായാഹ്നവും സംസ്ഥാന സെക്രട്ടറി പി.എം കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എം.എ സലാം തിരഞ്ഞെടുപ്പ് നിയന്തിച്ചു. ഭാരവാഹികള്‍: എം.ടി ഇര്ഫാന് (പ്രസിഡന്റ്്), സി.പി മൊയ്തീന്, വി.പി ഫൈസല്‍, എന്‍.ഹബീബ് റഹ്മാന്, പി.സി ഹബീബ്, ഡോ.കെ.സുബൈര്‍, പി.അബ്ദുള്‍ സലാം (വൈസ് പ്രസിഡ ന്റ്), കെ.എച്ച് ഫഹദ് (ജനറല്‍ സെക്രട്ടറി), കെ.എ.ഹുസ്നി മുബാറക്, ടി.എസ് അബ്ദുല്‍ റസാഖ്, ജംഷിദ് കലങ്ങോടന്‍, എം.എച്ച് റിയാസുദ്ദീന്‍, പി.എ യാസര്‍, ഇ.യൂസുഫലി(ജോ. സെക്രട്ടറി) എം.പി ഷംജിദ്(ട്രഷറര്‍).
