പാലക്കാട്:ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പടരുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ വീട്ടു വീഴ്ചയില്ലാത്ത സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍ദേ ശിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല ഏകോപന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം.
പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.രോഗം ബാധിക്കുമ്പോള്‍ അംഗീകൃതമ ല്ലാത്ത ചികിത്സാ രീതികളെ ആശ്രയിക്കുന്നത് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തിവ്യാജ പ്രകൃതി ചികിത്സാ രീതികള്‍ സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ ആയുഷ് വകുപ്പി ന് നിര്‍ദേശം നല്കി.ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ചികിത്സ നടത്തുന്ന വര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കലക്ടര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. സ്കൂള്‍ പരിസരങ്ങളിലെ ബേക്ക റികള്‍, ഹോട്ടലുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ ശുദ്ധമായ വെള്ളമാണ് ഉപയോഗി ക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു.സ്കൂളുകളില്‍ ലഭ്യമാക്കുന്ന കുടിവെള്ളം ശുദ്ധമാണെന്ന് അധി കൃതര്‍ ഉറപ്പുവരുത്തണം.നിലവില്‍ ഒറ്റപ്പാലം, തൃത്താല, പട്ടാമ്പി, അനങ്ങനടി , വിളയൂ ര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് പകര്‍ച്ച വ്യാധികളെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജില്ലാ സര്‍വയ്ലന്‍സ് ഓഫിസര്‍ ഡോ.കാവ്യ കരുണാകരന് വിശദീകരിച്ചു.ആരോഗ്യവകുപ്പിന്റെ നേതൃത്വ ത്തില്‍ നടത്തുന്ന എലിപ്പനി രോഗ നിയന്ത്രണ ബോധവത്കരണ പരിപാടി ‘മൂഷികം’ ത്തിന്റെ പോസ്റ്റര്‍ പ്രകാശനവും ജില്ലാ കലക്ടര്‍ നിര്വഹിച്ചുജില്ലാ മെഡിക്കല്‍ ഓഫിസ ര്‍ (ആരോഗ്യം) ഡോ. ടി.വി റോഷ്, വിവിധ വകുപ്പ് മേധാവികള്‍, പ്രതിനിധികള്‍ പങ്കെടുത്തു.
