മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്ത് വീടിന്റെ സിറ്റൗട്ടിലിരുന്ന ഭക്ഷണം കഴിക്കുക യായിരുന്ന വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു.കല്‍ക്കടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാറപ്പറമ്പില് അബ്ദുല്‍ സലാമിന്റെ മകള്‍ നിത (15)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.കുട്ടിയുടെ ഇടതു കൈത്തണ്ടയില്‍ ആഴത്തില്‍ മുറിവേറ്റു. പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയി ലെത്തിച്ച് ചികിത്സ നല്കി.സിറ്റൗട്ടിലിരിക്കുകയാ യിരുന്ന കുട്ടിയെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാണെ ന്ന് വാര്‍ഡ് മെമ്പര്‍ ബിനീഷ് പറഞ്ഞു.
