തെങ്കര: കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തിയ മാന്‍ കിണറില്‍ അകപ്പെട്ടു.തെങ്കര അമ്പംകുന്ന് കോയാക്ക ഫണ്ടിലെ കിണറിലാണ് മാന്‍ അകപ്പെട്ടത്.ഇന്ന് രാവിലെയോടെയാണ് വനംവകുപ്പിനെ വിവ രമറിയിച്ചത്.തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണ ന്റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി വല ഉപയോഗിച്ച് മാനിനെ കിണറില്‍ നിന്നും പുറത്തെടുക്കുകയാ യിരുന്നു.

മാനിനെ മണ്ണാര്‍ക്കാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി അട്ടപ്പാടി വനമേഖലയിലെ മന്തംപൊട്ടി ഭാഗത്തേക്ക് വിട്ടതായി എസ്എഫ്ഒ മോഹനകൃഷ്ണന്‍ അറിയി ച്ചു.അഞ്ച് വയസ് പ്രായം മതിക്കുന്ന മാനിന് ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!