മണ്ണാര്‍ക്കാട്: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലും രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിവിധ പ്രതിഷേധം സംഘടിപ്പിച്ചു. ഡല്‍ഹി കലാപ ത്തിന്റെ കാരണം പറഞ്ഞ് ജാമിഅ മില്ലിയ, ജെ.എന്‍.യു വിദ്യാര്‍ ത്ഥികളെയും ആക്റ്റിവിസ്റ്റുകളെയും യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത നടപടിക്കെതിരെയായിരുന്നു യൂത്ത് ലീഗ് സമരം.മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ നില്‍പ്പു സമരം നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ച് സാമൂഹിക അകലം പാലിച്ചു കൊണ്ടു നടത്തിയ സമരത്തില്‍ യൂത്ത് ലീഗ് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കള ത്തില്‍, മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി എന്നിവര്‍ പങ്കെടു ത്തു.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീടുകളില്‍ വെച്ചു പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇ മെയില്‍ സന്ദേശമയച്ചും പ്രക്ഷോഭ ദിനാചരണത്തില്‍ പങ്കാളിയായി.