കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളിഫാമിലി പള്ളിയില്‍ തിരു ക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാള്‍ ആഘോഷ ങ്ങള്‍ക്ക് തുടക്കമായി.പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ.മാര്ട്ടിന് കളമ്പാടന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ചുള്ളിയാംകുളം ഇടവക വികാരി ഫാ.റിജോ മേടക്കല്‍ സഹകാര്‍മ്മികത്വം വഹിച്ചു.ശനിയാഴ്ച വൈകിട്ട് നാലിന് ആഘോഷമായ ദിവ്യബലിക്ക് കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളി വികാരി ഫാ. ടോജി ചെല്ലങ്കോട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.കോങ്ങാട് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ.ഷൈജു പരിയാത്ത് തിരുനാള്‍ സന്ദേശം നല്‍കും.പ്രധാന തിരുനാള്‍ദിന മായ ഞായറാഴ്ച വൈകിട്ട് നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് പാടൂര്‍ ഹോളീക്രോസ് പള്ളി വികാരി ഫാ.ആനന്ദ് അമ്പൂക്കന് മുഖ്യകാര്‍മ്മികത്വം വഹിക്കും. വടക്കഞ്ചേരി ലൂര്‍ദ് മാതാ പള്ളി അസി. വികാരി ഫാ.ടോണി ചേക്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും.തുടര്‍ന്ന് മൂന്നേക്കര്‍ കുരിശടി വഴി തിരുനാള്‍ പ്രദക്ഷിണം നടക്കും. ജനുവരി അഞ്ചിന് രാവിലെ 6.45 ന് ദിവ്യബലി,മരണമടഞ്ഞവരുടെ അനുസ്മരണം, ഒപ്പീസ് എന്നിവയുണ്ടാകും.
