അലനല്ലൂര്‍: പ്രൊഫ.പി.ഇ.ഡി നമ്പൂതിരി അനുസ്മരണവും ത്രിതല പഞ്ചായത്ത് അംഗങ്ങ ള്‍ക്കുള്ള സ്വീകരണവും നാലിന് വൈകിട്ട്് 4.30ന് അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂളി ല്‍ നടക്കും. പ്രൊഫ.പി.ഇ.ഡി നമ്പൂതിരി അനുസ്മരണ സമിതി, കേരള ഗ്രന്ഥശാല സം ഘം അലനല്ലൂര്‍ പഞ്ചായത്ത് സമിതി, അലനല്ലൂര്‍ കലാസമിതി, കാഴ്ച സാംസ്കാരികവേ ദി എന്നിവര്‍ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. സാഹിത്യകാരന് അബു ഇരിങ്ങാട്ടിരി പങ്കെടുക്കും. പ്രൊഫ.പി.ഇ.ഡി നമ്പൂതിരിയുടെ മകള്‍ പി.ഇ. ഉഷ എഴുതി യ അലനല്ലൂര്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രാദേശിക പുന:പ്രകാശനവും ചടങ്ങി ല്‍ നടക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ മേലാറ്റൂര്‍ രാധാകൃഷ്ണന്, കെ.എ സുദര്ശനകുമാര്, സി.ടി മുരളീധരന്, പി.കെ രാധാകൃഷ്ണന്, കെ.കെ ഷനൂജ്, വി. അബ്ദുല്‍ സലീം, പി.ഗോപാലകൃഷ്ണന്, രാധാകൃഷ്ണന് ചൂരക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.
