മണ്ണാര്‍ക്കാട്:ഭാരതീയ ദളിത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യോഗം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ഹാളില്‍ ചേര്‍ന്നു.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, അലനല്ലൂര്‍ പഞ്ചായത്ത് അംഗം മണികണ്ഠ രാജീവ് എന്നിവരെ ആദരിച്ചു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആര്.മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മോഹനന് തെങ്കര, ബ്ലോക്ക് വൈസ് പ്രസിഡന്റ് മണികണ്ഠന് വടശ്ശേരി, രാമന്‍കുട്ടി, സായി, പുഷ്പ ലത, ഉണ്ണികൃഷ്ണന്, ശശി, സുന്ദരന്‍ ചേലേക്കര എന്നിവര്‍ സംസാരിച്ചു.
