തിരുവനന്തപുരം:മെഡിസെപ്പ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും.ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സര് ക്കാര് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. മെഡി സെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതല്‍ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കി യിരുന്നു.രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹ ചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരുമാസംകൂടി നീട്ടിയത്.അതിനാല്‍ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയില്‍ വിതരണം ചെയ്യുന്ന ശമ്പള ത്തില്‍നിന്ന് പിടിക്കേണ്ടതില്ലെന്ന് ഡി.ഡി.ഒമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടു ണ്ട്.ഏതെങ്കിലും സാഹചര്യത്തില്‍ പ്രീമിയം പിടിക്കപ്പെട്ടാല്‍, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളില്‍ കുറച്ചു നല്‍കണമെന്ന് നിര്‍ദേശിച്ചും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
