നാട്ടുകല്‍: പാലക്കാട്-കോഴിക്കോട് ദേശീയപാതയോരത്ത് വിവിധ ഭാഗങ്ങളിലെ സൂചനബോര്‍ഡുകള്‍ എസ്.വൈ.എസ്. അലനല്ലൂര്‍ സോണ്‍, സാന്ത്വനം വളണ്ടിയര്‍മാര്‍ വൃത്തിയാക്കി.മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളയാത്രയുടെ ഭാഗമായാണ് സേവനപ്രവര്‍ത്തനം നടത്തിയത്. കരിങ്കല്ലത്താണി ഭാഗത്തെ സൂചനബോര്‍ഡുകള്‍, നാട്ടുകല്‍ പൊലിസ് സ്റ്റേഷന്, പ്രാഥമിക ആരോഗ്യകേന്ദ്രം, ബസ് സ്റ്റോപ്പുകള്‍ എന്നിവയുടെ ബോര്‍ഡു കളും കഴുകി വൃത്തിയാക്കി. എസ്.വൈ.എസ്. ജില്ലാ ഡയറക്ടറേറ്റ് അംഗം ഷഫീഖ് അലി അല്‍ ഹസനി കൊമ്പം, കൗണ്‍സിലര്‍ ശിഹാബ് കൊടക്കാട്, സോണ്‍ ജന. സെ ക്രട്ടറി അബൂബക്കര്‍ നാലകത്ത്, വൈസ് പ്രസിഡന്റ് സ്വാദിഖ് സഖാഫി കോട്ടപ്പുറം, സാന്ത്വനം വളണ്ടിയര്‍മാരായ ഫിറോസ് വഴങ്ങല്ലി,റഫീഖ് ഹാജി കൂമഞ്ചേരിക്കുന്ന്, മൊയ്തു കോട്ടോപ്പാടം, പി.പി നൗഫല്‍, അഷ്റഫ് അലനല്ലൂര്‍, എ.പി ലത്തീഫ്,അബ്ദുസമദ് കോട്ടോപ്പാടം, കെ.എ ഹക്കീം കൊമ്പാക്കല്‍കുന്ന് നേതൃത്വം നല്കി.
