മണ്ണാര്‍ക്കാട്: എം.എഫ്.എ-മുല്ലാസ് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റി നുവേണ്ടി നിര്‍മിക്കുന്ന താത്കാലിക ഇരുമ്പുഗാലറിയുടെ കാല്‍നാട്ടല്‍ മുബാസ് ഗ്രൗ ണ്ടില്‍ മണ്ണാര്‍ക്കാട് എസ്.ഐ. എ.കെ ശ്രീജിത്ത് നിര്‍വഹിച്ചു.എം.എഫ്.എ. പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. രക്ഷാധികാരി ടി.കെ അബൂബക്കര്‍ ബാവി, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, ട്രഷറര്‍ സലിം മറ്റത്തൂര്‍, മറ്റുഭാരവാഹികളായ ഇബ്രാഹിം ഡിലൈറ്റ്, കെ.പി അക്ബര്‍, മുഹമ്മദാലി ഫിഫ, ഷഫീര്‍ തച്ചമ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.ടൂര്‍ണമെന്റ് അടുത്തമാസം 10ന് ആരംഭിക്കും.
