കോട്ടോപ്പാടം:പ്രവാസി യുവസംരംഭകന് കച്ചേരിപറമ്പ് കെ.സി. മുഹമ്മദ് റിയാസുദ്ദീന്‍ രൂപം നല്കിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കച്ചേരിപറമ്പിലെ ആറ് കുടും ബങ്ങള്‍ക്ക് നിര്‍മിച്ചു നല്കുന്ന കാരുണ്യ ഭവനങ്ങളുടെ (ബൈത്തുറഹ്മ) ശിലാസ്ഥാപന വും പൊതുസമ്മേളനവും ബുധനാഴ്ച നാല് മണിക്ക് കച്ചേരിപറമ്പ് കുന്നശ്ശേരിയില്‍ നട ക്കും.മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് ചെയര്‍മാനും ഗ്രാമപഞ്ചായത്തംഗവുമായ കെ.സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും.എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്,നജീബ് കാന്തപുരം എന്നിവര്‍ മുഖ്യാതിഥികളാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്,വൈസ് പ്രസിഡന്റ് കെ.പി. ഉമ്മര്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ് ആലായന്‍,പി.പി അന്‍വര്‍ സാദത്ത്,ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് നാസര്‍ കൊമ്പത്ത് ഉള്‍പ്പെടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,മത, സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
നാട്ടിലെ ജീവ കാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളിലെല്ലാം സജീവ പങ്കാളിയായ റിയാസുദ്ദീന്‍ മുന്‍ വര്‍ഷങ്ങളില്‍ നാല് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി അന്തിയുറ ങ്ങാന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കാരുണ്യ ഭവനങ്ങള്‍ നിര്‍മിച്ച് കൈമാറിയിരുന്നു.കച്ചേരിപറമ്പിലെ പൊതുപ്രവര്‍ത്തകനായിരുന്ന കൂമഞ്ചേരി കുട്ടിപ്പ സാഹിബിന്റെ പുത്രനായ റിയാസുദ്ദീന്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബുള്ളറ്റ് പ്രൂഫ്,സുരക്ഷാ കവചിത വാഹനങ്ങള്‍ നിര്‍മിക്കുന്ന സെക്യൂര്‍ ആര്‍മേര്‍ഡ് വെഹിക്കിള്‍സ്,ടൈലേര്‍ഡ് ആര്‍മേര്‍ഡ് വെഹിക്കിള്‍സ്, അല്‍ ഫ സപ്പോര്‍ട്ട് ജനറല്‍ ട്രേഡിങ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്. ഇതി നിടെ വിവിധ രാഷ്ട്രതലവന്മാര്, സൈന്യാധിപര്‍ ഉള്‍പ്പെടെ ഒട്ടേറെ ഉന്നത വ്യക്തി കള്‍ക്കും സുരക്ഷാവാഹനങ്ങള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
