കോട്ടോപ്പാടം: ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുണ്ട്ലക്കാട് കൈത്താങ് ചാരിറ്റി കൂട്ടായ്മയുടെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ലത്തീഫ് രായിന്‍ മരക്കാര്‍ (പ്രസിഡന്റ്), സി.പി രാമചന്ദ്രന്, മുഹമ്മദാലി കൊടുവാളിപ്പുറം (വൈസ് പ്രസിഡന്റ്), സി.പി വിപിന്‍ (വര്‍ക്കിങ് പ്രസിഡന്റ്),സുകുമാരന്‍ ചള്ളപ്പുറത്ത് (ജന.സെക്രട്ടറി), ഹമീദ് കൊടു ന്നോട്ടില്, യൂസഫ് കൊടുവാളിപ്പുറം (ജോയിന്റ് സെക്രട്ടറി), സി.പി അനില്‍ (വര്‍ക്കിങ് സെക്രട്ടറി), എ.പി ഉനൈസ് (ഔര്ഗനൈസിങ് സെക്രട്ടറി),സുനില്‍ കണ്ണംപുറത്ത് (ട്രഷറര്‍), ഉമ്മര്‍ ഒറ്റകത്ത് (കോര്‍ഡിനേറ്റര്‍).
ആറുവര്‍ഷം മുന്‍പാണ് കുണ്ട്ലക്കാട് കൈത്താങ് കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചത്. കൂട്ടായ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളും പ്രവാസികളും പഞ്ചായത്തിലെ മറ്റുവ്യക്തികളും നല്കുന്ന സംഭാവനയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗി ക്കുന്നത്. നിര്‍ധനരായ പെണ്‍കുട്ടികളുടെ കല്യാണത്തിനാവശ്യമായ ഡ്രസ് ബാങ്ക്, ധനസഹായം, രോഗികള്‍ക്ക് മരുന്ന്,ധനസഹായം, മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, വിദ്യാര്‍ഥികള്‍ക്ക് പഠനോപകര വിതരണം, വീട് റിപ്പയറിങ്ങ് സഹായം, കിടപ്പുരോഗികള്‍ക്ക് പെന്ഷന് എന്നിങ്ങനെ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.സമൂഹത്തിലെ ദുര്‍ബലരായവര്‍ക്ക് സഹായം എത്തിക്കുകയാണ് സംഘടനയുടെ പ്രധാനലക്ഷ്യമെന്ന് കോര്‍ഡിനേറ്റര്‍ ഉമ്മര്‍ ഒറ്റകത്ത് പറഞ്ഞു.
