എടത്തനാട്ടുകര: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന സമിതിയുടെ നാഷ ണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് മാതൃക പരീക്ഷ അലനല്ലൂര്‍ പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.കെ.എസ്.ടി.യു. സംസ്ഥാന സമിതി, എക്സ് ആന്‍ഡ് വൈ ലേണിങ് ടീം എന്നിവര്‍ സംയുക്തമായാണ് പരീക്ഷ സംഘടിപ്പിച്ചത്. അലനല്ലൂര്‍ ജി.വി.എച്ച്.എസ്.എസ്, എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്., എന്നീ സെന്ററുകളി ലായി 176 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എ അബ്ദുമനാഫ്, ഉപജില്ലാ വൈസ് പ്രസിഡന്റ് കെ.യൂനസ് സലീം, സാം സ്കാരിക വേദി കണ്‍വീനര്‍ സലാം സുറുമ, അധ്യാപകരായ കെ.ഷൗക്കത്തലി,പി. സബ്ന, സി.ബഷീര്‍, കെ.ടി സക്കീന, പി. മജീദ്, പി.പി.കെ അഹമ്മദ്, സി.സക്കീന, സി.ഷഫീന,കെ.എസ് ഷിജി എന്നിവര്‍ നേതൃത്വം നല്കി.
