അഗളി: അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോ ളജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിനക്യാംപിന്റെ ഭാഗമായി ഉന്നതികളില്‍ ജീവന്രക്ഷാപരിശീലനവും മാലിന്യസംസ്കരണ ബോധവല്‍ക്കരണവും നടത്തി. കൂക്കംപാളയം, അടിയകണ്ടിയൂര് ഉന്നതികളിലാണ് ഉന്നതിനിവാസികള്ക്കും വിദ്യാര് ഥികള്ക്കുമായി അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജീവന്‍രക്ഷാപരിശീലനം നടത്തിയത്. കൂക്കംപാളയം ഗവ.യു.പി. സ്കൂള്‍ പ്രധാന അധ്യാപകന് ജോസഫ് ഉദ്ഘാടനം ചെയ്തു.ആശുപത്രിയിലെ അനസ്തേഷ്യവിഭാഗം ഡോ.രാഹുല്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ ഹരിനന്ദന, അപര്‍ണ എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ജഹ്ഫര്‍ ഓടക്കല്‍, ഐ.റബിത, പട്ടികവര്‍ഗ പ്രമോട്ടര്‍മാരായ സുചിത്ര, മല്ലീശ്വരന്, എന്‍.എസ്. എസ്. വളണ്ടിയര്‍മാരായ മുഹമ്മദ് ഡാനിഷ്, വി.പി അമയ, ആരതി, മുഹമ്മദ് ഷിബിന്‍, നിഷ, അഭിഷേക് കൃഷ്ണ, സി.ശ്രീലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.കൂക്കംപാളയം ഗവ.യു.പി. സ്കൂളില്‍ നടക്കുന്ന ക്യാംപിന്റെ ഭാഗമായി സ്കൂള്‍ സൗന്ദര്യവല്‍ക്കരണം, ഉന്നതികളിലെ വനിതാക്ഷേമ സര്‍വേ എന്നിവയും നടത്തി.മാനസികാരോഗ്യം, ജീവിത ശൈലി രോഗരങ്ങള്, കാടും മനുഷ്യനും, വ്യക്തിത്വ വികസനം, നേതൃഗുണം, നാരി ശക്തി എന്നീ വിഷയങ്ങളില്‍ വിദഗദ്ധരുടെ സെഷനുമുണ്ടായി.
