മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജില്‍ സ്ഥിരം പ്രിന് സിപ്പലായി ഡോ.പി.എം ജാസ്മിന് ചുമതലയേറ്റു.2015ല്‍ ഡോ.കെ.കെ അബ്ദുറഹ്മാന് വിരമിച്ച ഒഴിവിലേക്കാണ് ജാസ്മിന് നിയമിതയായിരിക്കുന്നത്.എറണാകുളം മാറമ്പി ള്ളി എം.ഇ.എസ്. (ഓട്ടോണമസ്) കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസ റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്നും എം.ടെക്കും, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി യും നേടിയ ജാസ്മിന് 1996ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. മൈക്രോവേവ് ഇലക്ട്രോ ണിക്സിലായിരുന്നു ഗവേഷണം. തൊടുപുഴ പുത്തന്‍വീട്ടില്‍ ബഷീര്‍-ജമീല ദമ്പതിക ളുടെ മകളാണ്. എറണാകുളം ഗവ.ലോ കോളജ് അസോസിയേറ്റ് പ്രൊഫ.കെ.എം മാഹിന്‍ അബൂബക്കറാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് അല്‍ത്താഫ്, നബീല്‍, നാമിയ.
