മണ്ണാര്‍ക്കാട്: സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് (എസ്.എഫ്.എ.) അംഗീകാ രമുള്ള മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 10 മുതല്‍ തുടങ്ങും.ആശുപത്രിപ്പടി മുബാസ് ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.ഫിഫാ മഞ്ചേരി, അല്‍ മദീന ചെര്‍പ്പുളശ്ശേരി, റോയല്‍ ട്രാവല്‍സ് കോഴിക്കോട്, കെ ഡി എസ് കിഴിശ്ശേരി, ഇസ്സ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി ഉള്‍പ്പടെ 18 ടീമുകള്‍ ഒരു മാസംനീണ്ടുനില്ക്കുന്ന ടൂര്‍ണ മെന്റില്‍ മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൂര്‍ണമായും ഇരുമ്പില്‍ തീര്‍ത്ത ഗ്യാലറിയും എല്‍.ഇ.ഡി. വെളിച്ച സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളുണ്ടാകും.ഗ്യാലറിയില്‍ 6000 ത്തിലധികം കാണികള്ക്കിരിക്കാം.ഗ്രീന്‍ പ്രോട്ടോക്കോളും വിവിധ സര്‍ക്കാര്‍ അനുമതികളും പാലിച്ചുകൊണ്ടാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.രണ്ട് കോടിരൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.കഴിഞ്ഞ 12 വര്‍ഷങ്ങളിലായി നടത്തിയ ടൂര്‍ണമെ ന്റുകളില്നിന്ന് ലഭിച്ച ഒരു കോടിയോളംരൂപ വിവിധ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ പരിശീലന ങ്ങള്ക്കുമായും പ്രയോജനപ്പെടുത്തിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുല്ലാസ് വെഡിംഗ് സെന്ററാണ് വിന്നേഴ്സ് ട്രോഫി സ്പോണ്സര് ചെയ്തിരിക്കുന്നത്.
ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, കലാകായിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാ ടന ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് ആറുമുതല്‍ സിനിമാതാരം വിനോദ് കോവൂര്‍, ഗായകരായ കണ്ണൂര്‍ ഷരീഫ്, ഫൈസല്‍ നാദാപുരം ഉള്‍പ്പടെയുള്ള കലാകാരന്മാര് അവതരിപ്പിക്കുന്ന കലാസന്ധ്യയുമുണ്ടാകുമെന്ന് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, ഖജാന്‍ജി സലിം മറ്റത്തൂര്‍, മുഹമ്മദ് അലി, ഷിഹാബ് എന്നിവര്‍ അറിയിച്ചു.
