മണ്ണാര്‍ക്കാട്: വന്യമൃഗഭീഷണിയുള്ള തത്തേങ്ങലം ഭാഗത്ത് തോട്ടങ്ങളിലൂടെ കടന്നു പോകുന്ന വൈദ്യുതലൈന്‍ റോഡരുകിലേക്ക് മാറ്റിസ്ഥാപിക്കാന്‍ വൈകുന്നത് പ്രതി സന്ധിയുണ്ടാക്കുന്നു. ലൈനും തൂണുകളുമില്ലാത്തതിനാല് തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. ഇതിനാല്‍ ഭീതിയോടെയാണ് കാല്‍നടയാത്രക്കാ രുള്പ്പടെയുള്ളവരുടെ സഞ്ചാരം.ഇതുസംബന്ധിച്ച് ഒട്ടനവധി നിവേദനങ്ങളും കത്തും അധികാരികള്‍ക്ക് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
തത്തേങ്ങലം ചേറുംകുളം റോഡില്‍ നിന്നും ആരോഗ്യഉപകേന്ദ്രം കഴിഞ്ഞ് വനംഔട്ട് പോസ്റ്റുവരെയുള്ള ഭാഗങ്ങളില്‍ കെ.എസ്.ഇ.ബിയുടെ ത്രീഫേസ് കണക്ഷന് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാറ്റത്ത് തോട്ടങ്ങളിലെ മരങ്ങളുടെ കൊമ്പൊടിഞ്ഞ് വൈദ്യുതലൈനിലേക്ക് വീഴുകയോ മറ്റോചെയ്താല്‍ വൈദ്യുതി തടസവും നേരിടുന്നത് പതിവാണ്. ലൈന്‍ റോഡരുകിലേക്ക് മാറ്റുന്നതാണ് സുരക്ഷിതമെന്നിരിക്കെ ഇതിനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയു ന്നു.വൈദ്യുതി-വനംവകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് ജനപ്രതി നിധികളായ എ.ഷൗക്കത്തലിയും ബിനീഷും ആരോപിച്ചു.
തത്തേങ്ങലത്തുകാരുടെ പ്രധാന സഞ്ചാരമാര്‍ഗമാണ് തത്തേങ്ങലം ചേറുംകുളം റോഡ്. റോഡിന്റെ ഇരുവശവും ധാരാളം വീടുകളുമുണ്ട്. പൊതുവേ സന്ധ്യകഴിഞ്ഞാല്‍ ഇതു വഴി ഭീതിയോടെയാണ് ആളുകളുടെ യാത്ര. തെരുവുവിളക്കുകളില്ലാത്ത ഭാഗത്ത് രാത്രിയായാല്‍ റോഡാകെ ഇരുട്ടുപടരും. ഈഭാഗത്ത്വ ന്യജീവിശല്ല്യവുമുണ്ട്. അതി രാവിലെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികള്‍, മാര്‍ക്കറ്റിലേക്ക് പോകുന്ന മത്സ്യക ച്ചവടക്കാര്‍, മദ്റസയിലേക്കും ട്യൂഷനും പോകുന്ന വിദ്യാര്‍ഥികള്‍ എന്നിവരുടെയെ ല്ലാം സഞ്ചാരം ഭയപ്പാടോടെയാണ്.ജോലിക്ക് പോയി വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്ന വരുടേയും സ്ഥിതിമറിച്ചല്ല. നിരന്തരം വന്യജീവി ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്ന സാ ഹചര്യത്തില്‍ തോട്ടങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനുകള്‍ റോഡരുകി ലേക്ക് മാറ്റുന്നതിന് അടിയന്തര നടപടികളുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ ബിനീഷ്, പ്രദേശവാസികളായ രാജേഷ്, നിസാര്‍ എന്നിവര്‍ ചേര്‍ന്ന് കെ.എസ്.ഇ.ബി. മണ്ണാര്‍ക്കാട് സബ് ഡിവിഷന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍, മണ്ണാര്‍ക്കാട് ഫോറസ്റ്റ്് റെയ്ഞ്ച് ഓഫിസര്‍ എന്നിവര്‍ക്ക് ചൊവ്വാഴ്ച നിവേദനം നല്കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതി ലഭ്യമായാല്‍ തൂണുകള്‍ മാറ്റുന്നതിന് നടപടിയെടുക്കാമെന്ന് കെ.എസ്.ഇ.ബി. അധികൃതരും അറിയിച്ചതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
