തച്ചമ്പാറ:ഇടക്കുര്‍ശ്ശിയില്‍ ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് വാന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.ഒലവക്കോട് സ്വദേശി ഹക്കീമിനാണ് പരിക്കേറ്റത്. ഇയാളെ ആദ്യം തച്ചമ്പാറയിലെ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം.

ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. മണ്ണാര്‍ക്കാട് സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് അപകടത്തില്‍പ്പെട്ട യാളെ പാലക്കാടെത്തിച്ചത്.ആംബുലന്‍സ് സംഘടനയായ സിയാദി ന്റെ പ്രതിനിധികള്‍ ജില്ലാ ആശുപത്രിയില്‍ സഹായത്തിന് എത്തി യിരുന്നു.പാലക്കാട് ഭാഗത്തേക്ക് പോകുന്ന ലോറിക്ക് പിറകിലാണ് പിക്ക് അപ്പ് വാന്‍ ഇടിച്ചത്.ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ചിറക്കല്‍പ്പടിയില്‍ ലോഡിറക്കി മടങ്ങും വഴിയായിരുന്നു അപകടം

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!