മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടിയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ നാട്ടില്‍ പോകണമെന്നാവശ്യ പ്പെട്ട് രംഗത്തെത്തിയത് തൊഴിലുടമയെ സമര്‍ദത്തിലാക്കി.ഒഡീഷ സ്വദേശികളാണ്നാട്ടില്‍ പോകണമെന്ന ആവശ്യമുന്നയിച്ചത്. രോഗ ബാധിതരായവരുള്‍പ്പടെയുള്ള ബന്ധുക്കളെ കാണണമെന്ന കാര ണം ചൂണ്ടിക്കാട്ടിയാണ് നാട്ടിലേക്ക് മടങ്ങുന്നതിന് നിര്‍ബന്ധം പിടി ച്ചത്.

അതേ സമയം തൊഴിലാളികള്‍ കൂട്ടത്തോടെ പോകുന്നത് കമ്പനി യുടെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കുമെന്ന് ഉടമകള്‍ പറഞ്ഞു.ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികളുടെ ഭക്ഷണമുള്‍പ്പ ടെയുള്ള ചിലവ് ഉടമകള്‍ വഹിച്ചിരുന്നു.ലോക്ക് ഡൗണ്‍ നിയന്ത്രണം വന്ന കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതിന്റെ ഫലമായി നാല്‍പ്പ തിലധികം ടണ്‍ തടി നശിച്ചു.ലക്ഷങ്ങളുടെ സാമ്പത്തി നഷ്ടം നേരി ടുകയാണ്.ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ വിട്ട് പോയാല്‍ കമ്പനി അടച്ച് പൂട്ടേണ്ടി വരുമെന്നും ഉടമകള്‍ വ്യക്തമാക്കി. അതി ഥി തൊഴിലാളികള്‍ സംഘടിച്ചതറിഞ്ഞ് പോലീസും ലേബര്‍ ഓഫി സറും സ്ഥലത്തെത്തിയിരുന്നു.തുടര്‍ന്ന് എസ് ഐ രാമചന്ദ്രന്‍ ,ലേബ ര്‍ഓഫീസര്‍ മനോജ് എന്നിവര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി അനുനയിപ്പിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!