മണ്ണാര്‍ക്കാട്: ഇന്ത്യയിലെ സാമ്പത്തിക ഭീമന്‍മാരുടെ 68607 കോടി എഴുതി തള്ളിയ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നട പടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ എന്നീ ദേശസാത്കൃത ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമ രം സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസി ഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യ്തു.സാധാരണക്കാരായ ജന ങ്ങളുടെ കാര്‍ഷിക വായ്പ,വിദ്യഭ്യാസ വായ്പ എന്നിവ എഴുതി തള്ളാ തെ സാമ്പത്തിക ഭീമന്മാരുടെ കോടികള്‍ എഴുതി തള്ളിയത് ജന ദ്രോഹ നടപടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.റഫീഖ് കരിമ്പനക്കല്‍,ജിയാന്റോ ജോണ്‍,റിയാസ് കുഞ്ഞി,നിവിന്‍ വാസു ദേവന്‍,അരുണ്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കുമരംപുത്തൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മുന്നില്‍ നില്‍പ്പ് സമരം യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉ്ദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാജന്‍ ആമ്പാടത്ത് അധ്യക്ഷത വഹിച്ചു.സിദ്ദിഖ് കുളപ്പാടം,അസീര്‍ വറോ ടന്‍, ഫൈസല്‍ കൊന്നപ്പടി,എന്നിവര്‍ സംസാരിച്ചു.

എടത്തനാട്ടുകര: സ്റ്റേറ്റ് ബാങ്കിനു മുന്‍മ്പില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നില്‍പ്പ് സമരം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൂതാനി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു.അയ്യപ്പന്‍ കുറൂപ്പാടത്ത് സുരേഷ് കൊടുങ്ങയില്‍,മുജീബ് കൊടിയംകുന്ന്,ബഷീര്‍ മാളിയേ ക്കല്‍,പി.പി ഏനു എന്നിവര്‍ പങ്കെടുത്തു.

തെങ്കര:ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനു മുന്‍മ്പില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ പാര്‍ലമെന്റെ സെക്രട്ടറി നൗഷാദ് ചേലംഞ്ചേരി ഉദ്ഘാടനം ചെയ്യ്തു.ഹാരിസ് തത്തേങ്ങലം അദ്ധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കുരിക്കള്‍ സെയ്ത്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര,ജസീല്‍ കോല്‍പ്പാടം,സിറാജ് എന്നിവര്‍ പങ്കെടുത്തു.

കോട്ടോപ്പാടം: യൂത്ത് കോണ്‍ഗ്രസ്സ് കോട്ടോപ്പാടം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവിഴാംകുന്ന് കനറാ ബാങ്കിന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.സിജാദ് അമ്പലപ്പാറ അദ്ധ്യക്ഷത വഹിച്ചു.മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഷിഹാ ബ് കുന്നത്ത് ഉദ്ഘാടനം ചെയ്യ്തു.ദീപ. എ,ഷാനിര്‍ മണലടി, ഹുസൈന്‍ തിരുവിഴാംകുന്ന് എന്നിവര്‍ പങ്കെടുത്തു.

അലനല്ലൂര്‍: അലനല്ലൂര്‍ എസ്ബിഐ ബാങ്കിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് നില്‍പ്പ് സമരം നടത്തി.സമരം യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് നവാസ് ചോലയില്‍ ഉദ്ഘാ ടനം ചെയ്തു.രാജീവ് കാര, സിനാന്‍ തങ്ങള്‍ ,ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മര്‍ ഖത്താബ്,മണികണ്ഠ രാജീവ് എന്നിവര്‍ പങ്കെടുത്തു.

രാവിലെ 11 മുതല്‍ 11.15 വരെ ലോക്ഡൗണ്‍ മാനദണ്ഡം പാലിച്ചാണ് സമരം സംഘടിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!