അലനല്ലൂര്‍: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗ മായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാരി കള്‍, കുടുംബശ്രീ അംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ഹരി തകര്‍മ്മ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അലനല്ലൂര്‍, എടത്തനാട്ടുകര ടൗണുകള്‍ ശുചീകരിച്ചു. മഴക്കാലം എത്തുന്നതോ ടെ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ വൃത്തയാക്കി കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കി പാതയോരങ്ങള്‍ എന്നിവ ശുചീകരിച്ചു.
അലനല്ലൂര്‍ ടൗണില്‍ നടന്ന ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.മുസ്തഫ, എന്‍.ഉമര്‍ ഖത്താബ്, പി.റഷീദ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് കെ.ലിയാക്കത്തലി, രാജഗോപാല്‍, എച്ച്.ഐ മനോജ് ഡേവിഡ്, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
എടത്തനാട്ടുകര കോട്ടപ്പള്ള ടൗണില്‍ നടന്ന ശുചീകരണ പ്രവൃത്തി കളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അഫ് സറ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ എ.പി മാനു അധ്യക്ഷത വഹിച്ചു. സി.മുഹമ്മ ദാലി, മഠത്തൊടി റഹ്മത്ത്, എം.ഷൈലജ, കെ.പി യഹിയ, കെ.അയ്യ പ്പന്‍, സുനിത കുന്നുമ്മല്‍, വി.ഗിരിജ, എന്‍.എം അലി, മുജീബ്, വി.സി അബ്ദുറസാഖ്, ടി.ശുഹൈബ്, പ്രതീബ്, സിവില്‍ ഡിഫന്‍സ് അംഗങ്ങ ളായ അഷറഫ്, ബിജുമോന്‍. റിയാസ്, റജീന, വഹീദ, റംലത്ത്, ജിനിമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.