ആലത്തൂർ :ഏപ്രിൽ 27ന് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ആലത്തൂർ സ്വദേശി(38) ഇന്ന് വൈകിട്ടോടെ ആശുപത്രി വിടും. ഇദ്ദേഹത്തിൻ്റെ പരി ശോധനാഫലം രണ്ടുതവണ തുടർച്ചയായി നെഗറ്റീവ് ആയതിനാൽ ആണ് വിദഗ്ധ സംഘം അടങ്ങുന്ന മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ആശുപത്രിയിൽ നിന്നും വിട്ടയ ക്കുന്നത്. നാട്ടിലെത്തിയാൽ ഇദ്ദേഹ ത്തിന് പതിനാല് ദിവസം നിരീക്ഷണത്തിൽ തുടരാൻ വീട്ടിൽ സൗകര്യങ്ങൾ ഇല്ലാത്തതി നാൽ ആലത്തൂരുള്ള ഗായത്രി ഇൻറർ നാഷണൽ ഹോട്ടലിൽ താമസിപ്പിക്കാനാണ് റവന്യു അധികൃതരും ആരോഗ്യ പ്രവർത്ത കരുമായി ചേർന്ന് തീരുമാനമെടുത്തിരി ക്കുന്നതെന്ന് ആലത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി ഗംഗാധരൻ അറിയിച്ചു.
മാർച്ച് 24ന് ഇടുക്കിയിൽ നിന്നും ആലത്തൂരിലെ വീട്ടിലെത്തിയ ഇദ്ദേഹം 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ശേഷം ഏപ്രിൽ 11ന് ആലത്തൂരിലെ വിവിധ കടകൾ സന്ദർശിച്ചിട്ടുണ്ട്. ഏപ്രിൽ 12നും 13 നും വീട്ടിൽ തുടർന്നു. ഏപ്രിൽ പതിനാലിനും പതിനാറിനും സുഹൃത്തുക്കളുമായി സമയം ചെലവഴിച്ചിട്ടുണ്ട്. വീണ്ടും ഏപ്രിൽ 17 മുതൽ 19 വരെ വീട്ടിൽ തുടർന്നു. ഏപ്രിൽ 21ന് തിരിച്ചു ഇടുക്കിയിലേക്ക് പോകുകയും അവിടെ ജോലിചെയ്തു വരികെ ഏപ്രിൽ 27 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നില വിൽ ഇദ്ദേഹത്തിൻ്റെ പാലക്കാട്ടെ സമ്പർക്ക പട്ടികയിലെ ഒൻപത് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. തൊടുപുഴ താലൂക്ക് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുണ്ടായിരുന്നത്. ഇടുക്കി യിലെ സമ്പർക്ക പട്ടികയിലുള്ളവരുടേയും ഫലം പരിശോധ നയിൽ നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.