മണ്ണാര്‍ക്കാട്: അന്തര്‍ദേശീയതലത്തില്‍ അറബി ഭാഷയുടെ സ്വാധീനമേഖല അതി വിപുലമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ അന്താരാഷ്ട്ര അറബി ഭാഷാദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബി ഭാഷയുടെ സാധ്യതകള്‍ മുഴുവന്‍ കണ്ടെത്താനും ഗുണകരമായ രീതിയില്‍ അതിനെ ഉപയോഗിക്കുവാനും കേരളീയ യുവത പ്രത്യേകം പ്രാവീണ്യം നേടിയെടുത്തു. അറേ ബ്യന്‍ നാടുകളില്‍ നടക്കുന്ന അറബ് സാഹിത്യ മത്സരങ്ങളില്‍ പോലും പങ്കെടുത്ത് വിജയിക്കുവാന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നു. ഇത് കേരളത്തില്‍ അറബി ഭാഷാ പഠനത്തിന് വിപുലമായ അവസരമൊരുക്കിയ സി.എച്ച് മുഹമ്മദ് കോയയെ പോലെയുള്ളവരുടെ ദീര്‍ഘവീക്ഷണത്തിന്റെ പ്രാധാന്യമാണ് ബോധ്യപ്പെടുത്തുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.രാജേഷ് അധ്യ ക്ഷനായി. ഹംസത്തുസ്സമാ ഫൗണ്ടേഷന് ചെയര്‍പഴ്സണ്‍ ഫാത്തിമ അബു വാസില്‍ (തുനീഷ്യ) രചിച്ച -ഖുല്‍ വ ലാ തകുല്- എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി, ട്രഷറര്‍ സി.പി ശിഹാബ്, അമാനത്ത് സലാം ഫൈസി, ഡോ. സി.എച് ഇബ്രാഹീം കുട്ടി പേരാമ്പ്ര, ഡോ. ഫാഹിദ്, കെ വി അബ്ദുല്‍ മജീദ് മണ്ണാശ്ശേരി, മുഷ്ത്താഖ് ചെറൂപ്പ, കെ. എസ് നസീര്‍, കെ.സി അബ്ദുറഹ്മാന്, കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ.ടി.സൈനുല്‍ ആബിദ്,അധ്യാപകരായ എന്‍ അബ്ദുല്‍ ജലാല്‍,സി.കെ മുഷ്ത്താഖ്,പികെ.ഷിബിലി, തൊയ്യിബ ഷിറിന്, അസ്ഹബ്,കോര്‍ഡിനേറ്റര്‍ മുഹമ്മദ് സ്വാലിഹ്,ഡോ. ഇ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
