മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്സര്വീസ് സഹകരണബാങ്ക് സെക്രട്ടറിസ്ഥാന ത്തുനിന്ന് വിരമിക്കുന്ന എസ്. അജയകുമാറിനുള്ള യാത്രയയപ്പ് ചടങ്ങിനുള്ള സംഘാടകസമിതി രൂപീകരിച്ചു. 28ന് വൈകീട്ട് നാലിന് ബാങ്ക് കെട്ടിടത്തോടു ചേര്‍ന്നുള്ള നാട്ടുചന്ത കോംപ്ലക്സിലാണ് പരിപാടി.കെ. പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന് അധ്യക്ഷനാകും. കലാപരിപാടികളുമുണ്ടാകും.34 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അജയകുമാര്‍ വിരമിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ നഗരസഭയിലേക്ക് മത്സരിച്ച അജയകുമാര്‍ വിജയിക്കുകയും ചെയ്തിരുന്നു. ബാങ്ക് പ്രസിഡന്റ് പി.എന്‍.മോഹനന് രക്ഷാധികാരിയായും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം.പുരുഷോത്തമന് ചെയര്‍മാനായും 101 അംഗസംഘാടകസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
