മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി ഉച്ചത് ശിക്ഷാഅഭിയാന് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് (ഓട്ടോണമസ്) ബോട്ടണിവിഭാഗം ദിദ്വിന സെമിനാര്‍ നട ത്തി. കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രകൃതിയുടെ പ്രതിരോധശേഷി വര്‍ധിപ്പി ക്കുന്ന ശാസ്ത്രീയ സമീപനങ്ങളും സ്ഥിരതയാര്‍ന്ന അധിവാസനതന്ത്രങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.രാജ്യത്തെ പരിസ്ഥിതി ഗവേഷണമേഖലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പെരിയാര്‍ യൂണിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്രവിഭാഗം അസി.പ്രൊഫ. ഡോ.പി ജയന്തി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. തോലന്നൂര്‍ ഗവ.കോളജ് പ്രിന്‍സിപ്പല്‍ ഡോ.മായ സി.നായര്‍, കോയമ്പത്തൂര്‍ ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിസര്‍ച്ച് അസോസിയേറ്റ്സ് ഡോ.എസ് രശ്മി, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ് അധ്യാപകന് ഡോ.പ്രമോദ് കുമാര്‍, ഫാറൂഖ് കോളജ് അധ്യാപകന് ഡോ.കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദ് അലി, കോര്‍ഡിനേറ്റര്‍മാരായ ഡോ.മുഹമ്മദ് മുസ്തഫ, ഡോ. സജ്ന,ബോട്ടണി വിഭാഗം മേധാവി എം.കെ നസീമ, ഡോ.കെ സറീന, ഡോ. പി.എസ് ശ്യാമ, കെ.ഫസീഹ് എന്നിവര്‍ നേതൃത്വം നല്കി.
