അലനല്ലൂര്‍:എടത്തനാട്ടുകര ചിരട്ടക്കുളത്തെ എ.സി.ടി. വൊക്കേഷണല്‍ റീഹാബിലി റ്റേഷന് ആന്‍ഡ് ട്രെയിനിങ് സെന്ററിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഊഞ്ഞാല് നല്കി. ഫിസിയോതെ റാപ്പി ഉപകരണങ്ങളും പശുക്കിടാവിനേയും നല്കി.സ്നേഹവിരുന്നുമുണ്ടായി. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനായി. സ്ഥാപന മേധാവി പി.പി ഏനു, പി. പി.കെ അബ്ദുറഹിമാന്, പി.മാനു, നിയാസ് കൊങ്ങത്ത്, രാധാകൃഷ്ണന്, ജെയിംസ് തെക്കേകൂറ്റ്, യൂസഫ് സിറ്റി, കെ.കെ മൊയ്ദുട്ടി, ആരിഫ് തുവശ്ശേരി, സുബൈര്‍ നന്മ, മുസ്തഫ തോരക്കാട്ടില്‍, സി.കെ സലിം, ഇ.കെ ബാബു, കെ.പി ബഷീര്‍, ഷഹനീര്‍ ബാബു, നജീബ് പേപ്പര്സ്ട്രീറ്റ്, മുജീബ് സുരഭി, എസ്.ബി സലീം, യൂസഫ് ചോലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
