തിരുവനന്തപുരം:തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ വിവിധ പ്രവര്‍ത്തന ങ്ങള് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് വിലയിരുത്തി. ഇന്നലെ പ്രത്യേകം പ്രത്യേകമായി വിളിച്ചു ചേര്‍ത്ത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജനറല്‍ ഒബ്സര്‍വര്‍മാര്‍, ചെലവ് നിരീക്ഷകര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് പുരോ ഗതി വിലയിരുത്തിയത്.തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണവും കാന്‍ഡിഡേറ്റ് സെറ്റിംഗും, സ്ഥാനാര്‍ഥികളുടെ യും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍, മാതൃകാപെരുമാറ്റചട്ടം, ക്രമസമാധാനപാലനം, പ്രശ്നബാധിത ബൂത്തുകളിലെ മുന്‍കരുതലുകള്‍, ഹരിതചട്ട പാലനം, സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണം തുടങ്ങിയവ സംബന്ധിച്ച പുരോഗ തി വിലയിരുത്തി. ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നു വെന്നും ചട്ടലംഘനങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ നടപടി സ്വീക രിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.പ്രചാരണപ്രവര്ത്തനങ്ങ ളില്‍ ഹരിതചട്ടപാലനവും മാതൃകാപെരുമാറ്റചട്ടവും ഉറപ്പാക്കണമെന്നും ചെലവ് നിരീക്ഷണം കര്‍ശനമാക്കണമെന്നും കമ്മീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
