കോട്ടോപ്പാടം കൊമ്പം മര്‍കസുല്‍ ഹിദായ വിദ്യാര്‍ഥി സംഘടന സുഹ്ബയുടെ കീഴി ല്‍ ‘ദി ലാന്ന്റേണ്’ എന്ന പേരില്‍ ഇംഗ്ലീഷ് മാഗസിന് പ്രകാശനം ചെയ്തു. ഹിദായ യിലെ മാസാന്ത സ്വലാത്ത് മജ്ലിസില്‍ കൊമ്പം കെ.പി മുഹമ്മദ് മുസ്ലിയാര് എഴുത്തുകാരന് പി.എം.കെ. മുഴപ്പാലക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. മുഹമ്മദ് അലി ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.അലി അല്‍ ഹസനി മുക്കം,ഉവൈസ് അദനി വേങ്ങര, യാസിര്‍ അദനി, എം.എം മൗലവി കൊമ്പം, പി.എം അന്‍വരി കൊമ്പം എന്നിവര്‍ പങ്കെടുത്തു.
