കല്ലടിക്കോട്: എല്‍.ഡി.എഫ്. കരിമ്പ പഞ്ചായത്ത് രണ്ടാംവാര്‍ഡ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി. സി.പി.എം. കരിമ്പ ലോക്കല്‍ സെന്റര്‍ അംഗം കെ.സി ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജോണിക്കുട്ടി സാം അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം ടി.ആര് രാധാകൃഷ്ണന്, സ്ഥാനാര്‍ഥികളായ റെജി ജോസ്, പി.ശിവദാസന്‍, എം.എം തങ്കച്ചന് എന്നിവര്‍ സംസാരിച്ചു. കെ.സി ഷാജി സ്വാഗതവും അഡ്വ. ബേബി ജേക്കബ് നന്ദിയും പറഞ്ഞു.
