മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയിലെ യുഡിഎഫില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കളേയും പ്രഖ്യാപിച്ചു. നിലവിലെ നഗരസഭാ ഉപാധ്യക്ഷ കെ. പ്രസീത, സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്ണന്, കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി എന്നിവര്‍ ഇത്തവണയും ജനിവിധിതേടുന്നു.12 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
കെ. പ്രസീത ( വാര്‍ഡ് 06- ഉഭയമാര്ഗ്ഗം), രാജന് ( വാര്‍ഡ് 07- അരകുര്‍ശ്ശി), രാജലക്ഷ്മി ( വാര്‍ഡ് 08-വടക്കേക്കര), എ.കെ. രാധാകൃഷ്ണന് (വാര്‍ഡ് 09-തെന്നാരി ), തങ്കം മുരളി( വാര്‍ഡ് 10- അരയങ്ങോട്), ജലീല്‍ കുളമ്പന്‍ (വാര്‍ഡ് 11- വടക്കുമണ്ണം), സീന ബിജു (വാര്‍ഡ് 12-നടമാളിക ) പി. ഷിഫാന ( വാര്‍ഡ് 13-ആണ്ടിപ്പാടം), കെ. ബാലകൃഷ്ണന് (വാര്‍ഡ് 15- ആല്‍ത്തറ), സതീശന് താഴത്തേതില്‍ (വാര്‍ഡ് 16- തോരാപുരം), അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി ( വാര്‍ഡ് 17-വിനായകനഗര്‍), വി.കെ. ഉണ്ണിക്കമ്മു ( വാര്‍ഡ് 28-കാഞ്ഞിരം).ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഡിസിസി ജന. സെക്രട്ടറി പി.ആര്. സുരേഷ്, വിവി. ഷൗക്കത്തലി ഉള്‍പ്പടെയുള്ള നേതാക്കളും പങ്കെടുത്തു. ആര്‍എസ് പി സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ 11 സീറ്റുകളില്‍ മത്സരിക്കാനിരുന്ന കോണ്‍ഗ്രസ് 12 സീറ്റുകളോടെ ധാരണയിലെത്തുകയായിരുന്നു.
