അഗളി: എത്ത് കനവിലെ (എന്റെ സ്വപ്നം) വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയും അട്ടപ്പാടി ജന മൈത്രി എക്സൈസ് സ്ക്വാഡും സംയുക്തമായി നടത്തുന്ന പി.എസ്.സി. പരിശീലന പദ്ധതിയാണ് എത്ത് കനവ്. ഗോത്രവിഭാഗക്കാരായ 80 വിദ്യാര്‍ഥികള്‍ക്കാണ് അട്ടപ്പാടി കിലയില്‍ പരിശീലനം നല്‍കുന്നത്. ജനമൈത്രി എക്സൈസ് സ്ക്വാഡ് വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി സമാഹരിച്ച മൂന്ന് വാള്യങ്ങളുള്ള പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എസ്.സജീവ് അധ്യക്ഷനായി. ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ ജോസഫ് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്സൂപ്രണ്ട് ഡോ. ഷിജിന് ജോണ്‍ ആളൂര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എക്സൈസ് എസ് രവികുമാര്‍, സി രാജ്മോഹന്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി എം.അരുണ്‍, വിമുക്തിജില്ലാകോഡിനേറ്റര് കെ.എസ് ദൃശ്യ, സിവില്‍ എക്സൈസ് ഓഫിസര്‍ ഗോപീകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
