കാഞ്ഞിരപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മികച്ചനേട്ടം. പോയിന്റ് നിലയില്‍ രണ്ടാംസ്ഥാനം നേടിയ പാലക്കാട് ജില്ലയിലെ സ്കൂളുകളില്‍ 58 പോയിന്റുകളുമായി പൊറ്റശ്ശേരി സ്കൂള്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി.11 കുട്ടികളാണ് വിവിധ മേളകളില്‍ സമ്മാനാര്‍ഹരായത്.ഹൈസ്്കൂള്‍ വിഭാഗം സാമൂഹ്യ ശാസ്ത്രമേളയില്‍ പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 15 പോയിന്റുകളോടെ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനത്തും ജില്ലയിലെ സ്ക്കൂളുകളില്‍ ഒന്നാം സ്ഥാനത്തുമാണ്. ജോയല്‍ മൈക്കിള്‍ ( അറ്റ്ലസ് മെയ്ക്കിംഗ് എഗ്രേഡ്) , ജോയല്‍ രഞ്ജിത് ജോസ്, നവ്യ വാര്യര്‍ (വര്‍ക്കിംഗ് മോഡല്‍ എ ഗ്രേഡ്) ഫാത്തിമ സന (ചരിത്ര സെമിനാര്‍ എഗ്രേഡ്) എം.എസ് അലീന (എച്ച്.എസ്.എസ് അറ്റ്ലസ് മെയ്ക്കിംഗ് എ ഗ്രേഡ്) എന്നിവരാണ് സമ്മാനാര്‍ഹരായവര്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ 28 പോയിന്റുകളുമായി ജില്ലയിലെ സ്കൂളുകളില്‍ രണ്ടാം സ്ഥാനവും നേടി. ഒരു ഫസ്റ്റും ഒരു സെക്കന്റും ഉള്‍പ്പടെ നാല് എ ഗ്രേഡുകളോടെ 28 പോയിന്റുകളാണ് പൊറ്റശ്ശേരി സ്കൂള്‍ നേടിയത്. എം.ഫാത്തിമ സിയാന റെക്സിന് ആന്‍ഡ് ലെതര്‍ പ്രൊഡക്റ്റ്സ് നിര്‍മാണത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ വി.ഗോപിക മെറ്റല്‍ എമ്പോസിംഗില് എഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. എം.ജെ ജനിഷ ( ഫാബ്രിക് പെയ്ന്റിംഗ് എ ഗ്രേഡ്) എം.വി ചിത്ര ( നാച്യുറല്‍ ഫൈബര്‍ പ്രൊഡ്ക്റ്റ് സ് എ ഗ്രേഡ്) എന്നിവരാണ് പ്രവൃത്തി പരിചയ മേളയില്‍ സമ്മാനാര്‍ഹരായവര്‍. ശാസ്ത്രമേളയില്‍ പി.ആര് വൈഷ്ണവി (ഐ.ഒ.ടി. എ ഗ്രേഡ്) ഗണിതമേളയില്‍ ആര്. ആകാശ് (ജിയോജിബ്ര കണ്‍സ്ട്രക്ഷന്‍സ് എഗ്രേഡ്) എന്നിവരാണ് മറ്റു മേളകളില്‍ സമ്മാനാര്‍ഹരായത്. കുട്ടികളുടെയും അധ്യാപകരുടേയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് പ്രിന്‍സിപ്പല്‍ പി. സന്തോഷ് കുമാര്‍, പ്രധാനാധ്യാപിക സാജിത ബീഗം, പി.ടി.എ പ്രസിഡന്റ് പി. ജയരാജന് എന്നിവര്‍ പറഞ്ഞു.അധ്യാപകരായ ദിവ്യ അച്ചുതന്, സി.കെ ജിഷ്ണുവര്ദ്ധന്,മഞ്ജു പി ജോയ്, ജി.കവിത, ഒ.ആര്യ, പി.എ അജയ്, വി.എം കുഞ്ഞുമോന്, ഒ.എസ് അനീഷ, റിജോദാസ്, സല്മാന് ഫാരിസ് എന്നിവരാണ് പരിശീലനം നല്‍കിയത്.
