അഗളി: കുടുംബശ്രീ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തി ക്കുന്ന സ്നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. പോഷകാഹരമേളയുമുണ്ടായി. വട്ടലക്കി ഫാമിങ് സൊസൈറ്റി ഹാളില്‍ കുടുംബശ്രീ അസി. പ്രൊജക്ട് ഓഫിസര്‍ ബി.എസ് മനോജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ജെ ജോമോന്, പഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ സരസ്വതി മുത്തുകുമാര്‍, സലീന ഷണ്മുഖം, തുളസീമണി, അനിത, സെക്രട്ടറിമാരായ രേശി, പ്രജ, ശാന്തി, കുറുമ്പി, സ്നേഹിത സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ആര്.അഞ്ജു, സുരേഷ് ശ്രീ എറി ക്ക് സംസാരിച്ചു. ചീര, ചെറുധാന്യങ്ങള്‍, വിവിധയിനം പച്ചക്കറികള്‍ എന്നിവകൊണ്ടു ള്ള പോഷകമൂല്യമുള്ള ഭക്ഷണങ്ങളുടെ പ്രദര്‍ശനവുമുണ്ടായി. ഹെര്ബന് ചിക്കന്‍ വിഭവമായ വനസുന്ദരിയും പ്രദര്‍ശനത്തിലിടം പിടിച്ചു. സ്നേഹിതയുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കിവരുന്ന നാല് പഞ്ചായത്ത് സമിതികളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ആദരിച്ചു. സംസ്ഥാന തലത്തില്‍ സമ്മര്‍ മണ്‍സൂണ്‍ ഫെല്ലോഷിപ് ലഭിച്ച 10കുട്ടികള്‍ക്കുള്ള തുക വിതരണം, കാറ്ററിങ് ട്രെയിനിങ് പൂര്‍ത്തി യാക്കിയ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, തള്ത്ത തളിര് എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പ്രകാശനം, പോഷകാഹാര പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.കുട്ടികളുടെ കലാവിരുന്നുമുണ്ടായി.
