അലനല്ലൂര്‍:പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക,പട്ടികജാതിക്കാരുടെ കാര്‍ഷിക കടങ്ങള്‍,ചെറുകിട വായ്പകള്‍ എഴുതി തള്ളുക മറ്റ് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക,പട്ടികജാതി പരമ്പരാഗത കലാകാരന്‍മാര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റി അലനല്ലൂരില്‍ സമരം നടത്തി.ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.പികെ രതീഷ് അധ്യക്ഷത വഹിച്ചു.ടിപി സുരേഷ്,കെ സുനില്‍,എന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയും സമരം നടത്തി. ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ടിപി സുരേഷ് അധ്യക്ഷത വഹിച്ചു ,പികെ ഗംഗാധരന്‍, എന്‍ ഹരികൃഷ്ണന്‍, പികെ രതീഷ് എന്നിവര്‍ പങ്കെടുത്തു.