അലനല്ലൂര്‍: കോവിഡ് 19 മഹാമാരി വീട്ടൊഴിയും മുമ്പേ പിടിപെടാ വുന്ന ഡെങ്കിപ്പനി, എലിപ്പനി എന്നിവയെ പ്രതിരോധിക്കാന്‍ അല നല്ലൂര്‍ ഗ്രാമപഞ്ചായത്ത് വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. സാമൂഹ്യ ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ആയുസ്സിനും ആരോഗ്യ ത്തിനുമായി’ ഗൃഹശുചീകരണ മത്സരം സംഘടിപ്പിക്കുന്നു. ഗൃഹ ശുചിത്വം, പരിസര ഗുചിത്വം, മാലിന്യപരിപാലനം എന്നിവ യില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വീടുകള്‍ക്ക് വാര്‍ഡ് തലത്തില്‍ പ്രോല്‍ത്സാഹന സമ്മാനവും പഞ്ചായത്ത് തലത്തില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തുന്ന ഒരു വീടിന് അലനല്ലൂര്‍ അര്‍ബണ്‍ ക്രെഡിറ്റ് സൊസൈറ്റി നല്‍കുന്ന സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കും. വാര്‍ഡുകളെ വിവിധ മേഖലകളാക്കി വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, സി.ഡി.എസ്, അങ്കണവാടി വര്‍ക്കര്‍ മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മെയ് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ പദ്ധതിയുടെ സന്ദേശം വീടുകളിലേക്ക് എത്തിക്കും. ഡെങ്കിപ്പനി ബാധിച്ച് 2018ല്‍ അല നല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു മരണം ഉണ്ടായ സാഹചര്യത്തി ലാണ് വീടുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പരിപാടികള്‍ ആവിഷ്‌ക രിച്ചിരിക്കുന്നത്. പകരച്ചാവ്യാധികളെ തുരത്താന്‍ മുഴുവന്‍ ആളു കളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ എന്നിവര്‍ അറിയിച്ചു.