എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടം ജില്ലാ പഞ്ചായത്ത് അംഗം എം. മെഹര്ബാന് ടീച്ചര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 10ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്നസത്താര്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗം പി.അക്ബറലി, അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, അബ്ദുസ്സലാം പടുകുണ്ടില്‍, നസീര്‍ പടുകുണ്ടില്‍, റഫീഖ പാറോക്കോട്ട്, കെ.ധര്‍മ്മപ്രസാദ്, സിദ്ദീഖ് പാലത്തിങ്ങല്‍, പി.പി നൗഷാദ്, ടി.പി ഇല്യാസ്, കെ.എ അബ്ദുമനാഫ്, പി.ഹംസക്കുട്ടി സലഫി, കെ.ശിവദാസന്‍, പി.സുബ്രഹ്മണ്യന്, പി.പി അബ്ദുല്‍ ലത്തീഫ്. പി.അബ്ദുസലാം എന്നിവര്‍ പങ്കെടുത്തു.
