മണ്ണാര്‍ക്കാട്: തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങ ള്‍ക്ക് മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലും തുടക്കമായി. ഇതിന്റെ ഭാഗമായി മണ്ഡ ലത്തിലെ പ്രമുഖ വ്യക്തികള്‍ക്ക് എ.ഇ.ആര്.ഒ. കൂടിയായ തഹസില്‍ദാരുടെ നേതൃത്വ ത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം നേരില്‍ നല്കി.

മുന്‍ ഡെ പ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സി.മുഹമ്മദ് ബഷീര്‍, സാഹിത്യകാരന് കെ.പി.എസ് പയ്യനെടം, ചലച്ചിത്ര നിരൂപകന് ജി.പി രാമചന്ദ്രന് എന്നിവര്‍ക്കാണ് ഫോം നല്‍കിയത്.

എ.ഇ.ആര്.ഒമാരായ കെ.രാമന്‍കുട്ടി, പി.എം അസ്മാബി, കെ.ബിജു ആന്‍ഡ്രൂസ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യുട്ടി തഹസില്‍ദാര്‍ സി.വിനോദ്, ഇലക്ഷന് വിഭാഗം ഡെപ്യുട്ടി തഹസില്‍ദാര്‍ അബ്ദുസലിം പാറക്കോട് എന്നിവര്‍ നേതൃത്വം നല്കി.
