അഗളി: അട്ടപ്പാടി സോണല്‍ കലോത്സവത്തില്‍ കക്കുപ്പടി ഗവ.എല്‍.പി. സ്കൂളിന് മികച്ചനേട്ടം. ഏഴ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി അറബിക് കലോത്സവത്തില്‍ 45 പോയിന്റോടെ ഓവറോള്‍ ഒന്നാംസ്ഥാനവും 61 പോയിന്റുമായി ജനറല്‍ കലോത്സവ ത്തില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജേതാക്കളെ സ്കൂള്‍ പി.ടി.എ. അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ എം.വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഹസീന, വൈസ് പ്രസിഡന്റ് മോഹനന്, അംഗങ്ങളായ നൗഷാദ്, സജ്ന, അനൂപ്, സാന്ദ്ര, പ്രധാന അധ്യാപിക ഉമ്മുസല്‍മ, സീനിയര്‍ അധ്യാപിക രുഗ്മിണി, അധ്യാപകരായ ഷിജു, അബ്ദുല്‍ റൗഫ്, പ്രീത, കാളി, റിന്‍സി, രാജി, സ്മരണിക, കവിത, സുനിത, പ്രീതി, സന്ധ്യ എന്നിവര്‍ നേതൃത്വം നല്കി.
