മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കു ന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴിനകം ഓപ്ഷനുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയി ച്ചു. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യഘട്ട നിയമനത്തിനായി മാനേജര്‍മാര്‍ വിട്ടുനല്‍കി യ തസ്തികകളുടെ വിവരങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ലഭിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും ‘സമന്വയ’ വെബ് പോര്‍ട്ടലില്‍ (https://saman waya.kite.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്യാം.ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈല്‍ വിവരങ്ങള്‍ പൂര്‍ത്തിയാക്കുകയും (അപ്ഡേറ്റ് ചെയ്യുക യും) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മറ്റ് ആവശ്യമായ രേഖകളും അപ്ലോ ഡ് ചെയ്യുകയും വേണം. തുടര്‍ന്ന്, വെബ്സൈറ്റില്‍ ലഭ്യമായ ഒഴിവുകള്‍ പരിശോധിച്ച്, താല്പര്യമുള്ള സ്കൂളുകളിലേക്കുള്ള ഓപ്ഷനുകള്‍ ക്രമപ്രകാരം നല്‍കണം. ഓണ്‍ ലൈനായി അപേക്ഷിക്കുന്നതിനോ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനോ എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍, ഉദ്യോഗാര്‍ത്ഥിക ള്‍ക്ക് ഏറ്റവും അടുത്തുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസുമായോ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുമായോ ബന്ധപ്പെടാവുന്നതാണ്. ഈ ഓഫിസുകളിലെ ഫോണ്‍ നമ്പറുകള്‍ ‘സമന്വയ’ വെബ്സൈറ്റില്‍ ലഭ്യമാണ്. അവിടെയും പ്രശ്നം പരിഹരിക്കാന്‍ സാധി ച്ചില്ലെങ്കില്‍, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പറുകള്‍: 0491 2505469, 9495593582.
